കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു


Advertisement

ഉള്ള്യേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കുറ്റൂളി പൂയികുന്നില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൊറയൂര്‍ സ്വദേശി പുല്‍പറ്റകണ്ടം കുളത്തില്‍ മുഹമ്മദ് റാഷിദ് ആണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

Advertisement

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മൈസൂരില്‍ പോയി തിരികെ നാട്ടിലേക്ക് വരികയായിരുന്നു. മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Advertisement

ബൈക്ക് യാത്രികരായ രണ്ട് പേരില്‍ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Advertisement

ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും റാഷിദ് മരണപ്പെടുകയായിരുന്നു.