കായണ്ണ മാട്ടനോട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ അന്തരിച്ചു


കായണ്ണ: മാട്ടനോട് സ്വദേശിയായ യുവാവ് അന്തരിച്ചു. നടുവിലെടുത്തില്‍ സനൂപാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സ്വകാര്യ ബാങ്കിലായിരുന്നു ജോലി. അച്ഛന്‍: കേളുനായര്‍. അമ്മ: ലക്ഷമി കുട്ടി. സഹോദരങ്ങള്‍: സനീഷ്, സനില.

സംസ്‌കാരം വൈകീട്ട് 3മണിയ്ക്ക് വീട്ടുവളപ്പില്‍.