വീട്ടില്‍ ജോലിയ്‌ക്കെത്തി കാര്യങ്ങള്‍ മനസിലാക്കി, പിന്നീട് പട്ടാപ്പകല്‍ മുറിയില്‍ കയറി സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു; പയ്യോളി അങ്ങാടി സ്വദേശിയായ 24കാരന്‍ പിടിയില്‍


Advertisement

പയ്യോളി: ഇടിഞ്ഞകടവില്‍ വീട്ടില്‍ കയറി സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ പയ്യോളി അങ്ങാടി സ്വദേശി പിടിയില്‍. ചെറ്റയില്‍വീട്ടില്‍ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവന്‍ സ്വര്‍ണ്ണമാണ് ഇയാള്‍ മോഷ്ടിച്ചത്.

Advertisement

തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടില്‍ രണ്ടുദിവസം മുമ്പ് ഇയാള്‍ കോഴിക്കൂട് നിര്‍മ്മാണത്തിനായി എത്തിയിരുന്നു. വീട്ടില്‍ വിമലയെന്ന വീട്ടുകാരി തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കി. പിന്നീട് തിങ്കളാഴ്ച പകല്‍ എത്തി വാതിലിന്റെ പൂട്ട് തുറന്ന് കിടപ്പുമുറിയിലെ പേഴ്‌സില്‍ സൂക്ഷിച്ച സ്വര്‍ണ്ണ ചെയില്‍ മോഷ്ടിക്കുകയായിരുന്നു.

Advertisement

പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ആഭരണം ഇയാള്‍ പയ്യോളിയിലെ കടയില്‍ വിറ്റ് 75000 രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ആഭരണം പയ്യോളിയിലെ സ്വര്‍ണ്ണ വ്യാപാരിയായ സേട്ടുവിന്റെ കടയില്‍ നിന്നും കണ്ടെടുത്തു. നേരത്തെയും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

Advertisement

Summary: A 24-year-old native of Payyoli Angadi was arrested