നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ തിരുവനന്തപുരത്ത് മരിച്ച നിലയില്‍


നന്തി ബസാര്‍: നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ തിരുവനന്തപുരത്ത് മരിച്ച നിലയില്‍. പുളിയോട്ടുകുന്നുമ്മല്‍ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാല്‍ മന്‍സില്‍ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരന്‍: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം.