ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ പേരാമ്പ്രയില്‍ പിടിയില്‍


കൊയിലാണ്ടി: ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശിയായ യുവാവ് പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ് (23) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പി യും പാര്‍ട്ടിയുമാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് എടുത്തു. പെട്രോളിംഗില്‍ പി.ഒ സബീര്‍അലി, സി.ഇ.ഒ അനൂപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.