മാരക ലഹരിമരുന്നായ ബ്രൗണ്‍ഷുഗറുമായി അത്തോളിയില്‍ 23കാരന്‍ പിടിയില്‍


അത്തോളി: മാരക ലഹരി മരുന്നായ ബ്രൗണ്‍ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയില്‍.ഒഡിഷ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ സയ്ദ് നൈജുദ്ദീന്‍ അലിയാണ് അത്തോളിയില്‍ നിന്നും പിടിയിലായത്.

അഞ്ച് ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അത്തോളി പോലീസ് അറിയിച്ചു.

പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത്തോളിയില്‍ പരിശോധന നടത്തിയത്. അത്തോളി ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ രാജീവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പി സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.