കനത്തമഴ; കൂമുള്ളി ചീക്കിലോട് റോഡില്‍ കുന്നത്തറ ടെക്‌സ്റ്റെല്‍സിന് മുന്‍വശം മരം വീണ് ഗതാഗതതം തടസ്സപ്പെട്ടു


കൊയിലാണ്ടി: കൂമുള്ളി ചീക്കിലോട് റോഡില്‍ കുന്നത്തറ ടെക്‌സ്റ്റെല്‍സിന് മുന്‍വശം മരം വീണ് ഗതാഗതതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

പ്രദേശത്ത് ഇന്ന് കനത്ത മഴയാണ് പെയ്തത്. മരെ പൊട്ടി റോഡിലേയ്ക്ക് വീണ നിലയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഗ്രേഡ് എ.എസ്.ടി.ഓ മജീദ് എം.ന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ മാരായ ഇര്‍ഷാദ് പി.കെ, നിധി പ്രസാദ് ഇ.എം, ഷാജു കെ, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.