കുടിവെള്ളത്തിനായി പെെപ്പിട്ടതിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് റോഡ്; ​ഗതാ​ഗത യോ​ഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി


കീഴരിയൂർ: ജൽ ജീവൻ മിഷന്റെ പെെപ്പിടൽ കാരണം പൊട്ടിപ്പൊളിഞ്ഞ കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് ​ഗതാ​ഗത യോ​ഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി. അധികാരികൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിലെ കീഴരിയൂർ സെന്ററിൽ നിലനിന്ന വെള്ളക്കെട്ട് ചാല് കീറി ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തുടർന്ന് ക്വാറി വെയ്സ്റ്റടിച്ച് നികത്തി റോഡ് ​ഗ​താ​ഗത യോ​ഗ്യമാക്കി. നികേഷ്, സുബിൻ, വിവേക്, അതുൽ ദാസ്, അഭിൻ രമേശ്, അനുരാ​ഗ്, ലിനീഷ് എന്നിവർ നേതൃത്വം നൽകി.

ജൽ ജീവൻ മിഷന്റെ പെപ്പിടൽ കാരണം കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിന്റെ വിവിധ ഭാ​ഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. പെെപ്പിടാനെടുത്ത കുഴിയിൽ ഇട്ട മണ്ണ് കനത്ത മഴയിൽ ഒലിച്ച് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും ഇത് കാരണം വാഹനങ്ങൾ താഴ്ന്ന് പോകുന്ന സ്ഥിതിയുമുണ്ട്. വലിയ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ചിലയിടങ്ങളിൽ കോൺ​ക്രീറ്റിട്ട് ​ഗതാ​ഗ​ത യോ​ഗ്യമാക്കിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ഇത്തരം പ്രശ്നങ്ങൾക്ക് പരി​ഹാരം വേണമെന്നാണ് നാട്ടുകാരുടെ അവശ്യം.