ബൈപ്പാസ് പ്രവൃത്തികാരണം വീടുകളില്‍ വീണ്ടും വെള്ളക്കെട്ട്, കൊല്ലം അടിപ്പാതയ്ക്ക് സമീപം വാഗാഡ് വണ്ടികള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
കൊല്ലം: കൊല്ലം -നെല്ല്യാടി റോഡില്‍ പതിനഞ്ചോളം വഗാര്‍ഡ് വാഹനങ്ങള്‍ തടഞ്ഞിട്ട് നാട്ടുകാര്‍. കൊല്ലം- നെല്ല്യാടി അണ്ടര്‍പാസിന് സമീപത്തായി ബൈപ്പാസ് പ്രവൃത്തി കാരണം വീടുകളിലും റോഡിലും വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് സമീപത്തെ വീട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വഗാര്‍ഡ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് മാസ്റ്റര്‍ ,കെ.ടി രമേശന്‍, നടേരി ഭാസ്‌കരന്‍, വസു, അന്‍വര്‍ ,രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വഗാര്‍ഡ് ടോറസ് വണ്ടികള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
അണ്ടര്‍പാസ്സിന്‌സമീപത്ത് സ്ഥാപിച്ച കല്‍വെട്ട് അശാസ്ത്രീയമായി നിര്‍മ്മിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാകാനുള്ള കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. ഇത് പൊളിച്ച് മാറ്റിയാല്‍ നിലവിലത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. എന്നാല്‍ വഗാര്‍ഡ് അധികൃതര്‍ യാതൊരു നടപടിയും ഇതുവരെയും എടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും വീട്ടികാര്‍ പ്രതിഷേധാര്‍ഹം വഗാര്‍ഡ് വാഹനങ്ങള്‍ തടഞ്ഞത്.
നിലവില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പതിനേഴോളം വീട്ടുകാര്‍ക്ക് പുറമെയിറങ്ങാനും ഗതാഗതത്തിനും കുടിവെളളത്തിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഇ.കെ അജിത്ത് മാസ്റ്റര്‍ പറഞ്ഞു.