കോഴിക്കോട് ബസ് ബൈക്കിലിടിച്ച് റോഡില്‍ വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ അതേ ബസ് കയറി; പതിനേഴുകാരൻ മരിച്ചു
കോഴിക്കോട് :ഒളവണ്ണ കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ കെ.കെ. അമര്‍നാഥ് (17) ആണ് മരിച്ചത്. ഇന്നലെ വെസ്റ്റ്ഹില്ലില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ബൈക്കിലുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ അഭിനവിനും പരിക്കേറ്റു. പുതിയങ്ങാടിയില്‍ സുഹൃത്തിന്റെ ബന്ധു മരിച്ച സ്ഥലത്തുപോയി തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ അമര്‍നാഥിന്റെ ശരീരത്തിലൂടെ അതേ ബസ് കയറിയിറങ്ങി. ഉടന്‍ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്കു പോവുന്ന സ്വകാര്യബസ് ആണ് അപകടത്തിനിടയാക്കിയത്.
അച്ഛന്‍: സുനി. അമ്മ: ഷൈനി. സഹോദരി: പവിത്ര (നഴ്സിങ് വിദ്യാര്‍ഥി ബംഗളൂരു). സെയ്ന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.