വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്ക് തര്‍ക്കം


വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം.

വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കാമായി.

ബൂത്തിലുണ്ടായിരുന്ന പോലീസ് ഇടപെട്ടതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ ഗീതയുടെ അഡ്രസ് കൃത്യമാണെന്ന് മനസിലാക്കുകയും ഗീത വോട്ട് ചെയ്യുകയും ചെയ്തു.

രാവിലെ മുതല്‍ വടകരയിലെ വിവധ ഭാഗങ്ങളില്‍ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. ഉച്ച ഒരു മണി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍.