വോട്ടര്‍ ഐഡി കാര്‍ഡ് കൈവശമില്ലേ?; വോട്ട് ചെയ്യുവാന്‍ ഈ രേഖകള്‍ മതി, 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുനാള്‍ ബാക്കിനില്‍ക്കെ പലരും വോട്ടര്‍ ഐഡി കാര്‍ഡിനായി തിരച്ചിലാകും. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഐഡി കാര്‍ഡ് (എപിക്) ന് പകരം 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
വോട്ടര്‍ ഐഡി കാര്‍ഡിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുളള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയൊക്കെ
1 ആധാര്‍ കാര്‍ഡ്
2 എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
3 ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
4 തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5 ഡ്രൈവിങ് ലൈസന്‍സ്
6 പാന്‍ കാര്‍ഡ്
7 ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
8 ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
9 ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
10 കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
11 പാര്‍ലമെന്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
12 ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐഡി കാര്‍ഡ്). എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചെയ്യാന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍.