വിശ്വാസികളായ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജുമാ നമസ്കാരവും അനുബന്ധകര്മ്മകളും നിര്‍വഹിക്കാം; വോട്ടെടുപ്പ് ദിനത്തില്‍ ചേമഞ്ചേരിയില്‍ ജുമുഅ നമസ്കാര സമയംക്രമീകരിച്ചു- വിശദാംശങ്ങളറിയാം
കാപ്പാട്: വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശ്വാസികളായ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും ജുമാ നമസ്കാരവും അനുബന്ധകര്മങ്ങളും നിര്‍വഹിക്കാന്‍ സമയം ക്രമീകരിച്ചു. പരമാവധി ആളുകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത മഹല്ല് ഭാരവാഹികളുടെയും മുസ്ലിം-സംഘടനകളുടെയും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ചെയര്മാന് എ.പി.പി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.പി മൊയ്തീന് കോയ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ വി.ഷരീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ ചേമഞ്ചേരി പഞ്ചായത്തിലെ മഹല്ലുകളിലെ പള്ളികളില്‍ സമയ ക്രമത്തില്‍ ഖുതുബയും നിസ്ക്കാരവും പരിമിതപെടുത്തി മഹല്ലിലെ എല്ലാവരും സഹകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ഖുതുബ തുടങ്ങുന്ന സമയം
1.മഖാം പള്ളി – 12:35 PM
2. കാപ്പാട് ജുമുഅത്ത് പള്ളി – 1:00 PM
3. കളത്തില്‍ പള്ളി – 1:00 PM
4. കപ്പക്കടവ് ജുമുഅ മസ്ജിദ് 1:15 PM
5. കാപ്പാട് മസ്ജിദുല്‍ മുജാഹിദീന്‍ – 12:35 PM
6. പൂക്കാട് ടൗണ്‍ മസ്ജിദ് – 1:00 PM
7. ഏരൂര്‍ ജുമുഅ മസ്ജിദ് – 1:00 PM
8. ദഅവ സെന്റര്‍ പൂക്കാട് – 1.15 PM
9. കിഴക്കെ പൂക്കാട് ജുമുഅ മസ്ജിദ് – 1.00 PM
10. തുവ്വക്കോട് ജുമുഅത്ത് പള്ളി – 12.45 PM
11. വെറ്റിലപ്പാറ ജുമുഅത്ത് പള്ളി – 12.45 PM
12. കൊളക്കാട് ജുമുഅത്ത് പള്ളി – 12:50 PM
13. കാട്ടിലപ്പീടിക ജുമുഅ മസ്ജിദ് – 12:45 PM
14. വെങ്ങളം ജുമുഅ മസ്ജിദ് – 1:00 PM
15. ചീനിച്ചേരി ജുമുഅ മസ്ജിദ് – 1:15 PM
16. കണങ്കടവ് ജുമുഅ മസ്ജിദ് – 12:35 PM
17. ഹിറ കാട്ടിലപ്പീടിക – 12:45 PM
18. തിരുവങ്ങൂര്‍ ജുമുഅത്ത് പള്ളി – 12:50 PM
19. കാട്ടിലപ്പീടിക മസ്ജിദുല്‍ മുജാഹിദീന്‍ 12:45 PM