അത്തോളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്


Advertisement

അത്തോളി: അത്തോളി കോളിയോട്ട് താഴ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

Advertisement

അത്തോളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അജിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വെെകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

Advertisement

അജിതയുടെ ഭർത്താവ് പുഷ്പാകരനും, ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ യാത്രികർക്ക് പരിക്കില്ല.

Advertisement