അനധികൃത റിക്രൂട്മെന്റ്, സാമ്പത്തിക തട്ടിപ്പ്, പരാതികൾ പലതാവട്ടെ; പ്രവാസി മലയാളികൾക്ക് നിയമസഹായം നൽകാനായി നീതിമേള, വിശദാംശങ്ങൾ


കോഴിക്കോട്: പ്രവാസി മലയാളികൾക്കു നിയമസഹായം നൽകാൻ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും മലയാളി സംഘടനകളും ചേർന്നു നീതിമേള സംഘടിപ്പിക്കുന്നു. മേളയിലൂടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രവാസികളുടെ പരാതികൾ സമർപ്പിക്കാം. കോടതിയിലെത്താതെ തന്നെ നിയമപരമായ ഒത്തുതീർപ്പുകൾക്ക് അവസരമുണ്ടാകും.

പ്രവാസികൾക്ക് നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാരം തേടാൻ നീതി മേളയിലൂടെയാകും. അനധികൃത റിക്രൂട്മെന്റ്, സാമ്പത്തിക തട്ടിപ്പ്, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ, കുടുംബത്തർക്കങ്ങൾ, സ്വത്തു തർക്കങ്ങൾ തുടങ്ങിയവ പരാതിയായി സമർപ്പിക്കാം. പരിഹാര നടപടികൾക്ക് ആവശ്യമായ മാർഗനിർദേശം, നിയമസഹായങ്ങൾ എന്നിവ ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ യുഎഇയിൽ താമസിക്കുന്നവർക്കും അവിടെ നിന്നു മടങ്ങിയവർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് അവസരം. പരാതികൾ മേയ് 20നു മുൻപു സമർപ്പിക്കണമെന്നു ഷാനവാസ് കാട്ടകത്ത്, മോഹൻ വെങ്കിട്ട് എന്നിവർ പറഞ്ഞു.വാട്സാപ് നമ്പർ: 8089755390, ഇമെയിൽ: [email protected]