കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; തൊഴിലാളിയെ സുരക്ഷിതമായി കിണറിന് പുറത്തെത്തിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന


പേരാമ്പ്ര: കിണർ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ സുരക്ഷിതമായി കിണറിന് പുറത്തെത്തിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന. തെക്കെ നാനൂറേമ്മൽ ഗോപിയെയാണ് സമയോചിതമായ ഇടപെടടിലൂടെ കിണറിന് പുറത്തെത്തിച്ചത്.

നൊച്ചാട് പഞ്ചായത്തലെ വാർഡ് – 13 ൽ പുത്തൻപുരക്കൽ കുഞ്ഞമ്മദ് എന്നയാളുടെ കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു ​ഗോപി. കിണറിൽ ഇറങ്ങി വ‍ൃത്തിയാക്കുന്നതിനിടിയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ്റെ നേതൃത്ത്വത്തിൽ യൂണിറ്റ് സ്ഥലത്തെത്തി ​ഗോപിയെ സുരക്ഷിതമായി കിണറിന് പുറത്തെടുത്ത് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ കെ.എസ് സുജാത്, ഹരീഷ് ബിനീഷ് കുമാർ, മനോജ്, സിദ്ദിഷ് ,ലതീഷ്, സനൽ, രതീഷ്, സനൂപ്, രാജീവൻ അനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.