മോദിയും പിണറായിയും ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നു – വി.ടി. ബല്‍റാം
കീഴരിയൂര്‍: പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. കീഴരിയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്ലമെന്റ്റില് നിന്ന് പ്രതിപക്ഷത്തെ വായതുറക്കാനനുവദിക്കാതെ 146 എംപിമാരെ സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനാധിപത്യ പരമായി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസിനെയും ഡി.വൈ.എ.്ഐ പ്രവര്‍ത്തകരെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍പ്പക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് ടി.യു.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, കെ.പി.സി.സി അംഗം സി.വി. ബാലകൃഷ്ണന്, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ദുബൈ ഇന്‍കാസ് പ്രസിഡന്റ് നദീര്‍ കാപ്പാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍, ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം.സുരേഷ് ബാബു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ.കെ.ദാസന്, ഇ. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.