മണിയൂരില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
മണിയൂര്‍: മണിയൂര്‍ അട്ടക്കുണ്ടില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തു. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പയ്യോളി പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 10മണിയോടെയാണ് കുട്ടിയെ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.