ഹൃദയാഘാതം; ചീക്കിലോട് സ്വദേശി റിയാദില്‍ അന്തരിച്ചു


റിയാദ്: ചീക്കിലോട് സ്വദേശി റിയാദില്‍ അന്തരിച്ചു. ചീക്കിലോട് പൊയില്‍ പടിക്കല്‍ വീട്ടില്‍ റിയാസ് (45) ആണ് മരിച്ചത്.
അസുഖബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും സന്ദര്‍ശന വിസയിലെത്തി റിയാദിലുണ്ട്.

പിതാവ്: കോയ.

മാതാവ്: ആയിഷ.

ഭാര്യ: ബെസി.

മക്കള്‍: ഇശ ഫാത്തിമ, മുഹമ്മദ് റയ്യാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.