മഞ്ഞപ്പിത്തം; ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം


കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനാല്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് രണ്ടു പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം.

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരു തരമായാല്‍ ഇത് മരണത്തിനുവരെ കാരണമാകാം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് രോഗഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (faecal-oral transmission, ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടില്‍ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം.