കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം; ബുക്ക് ഷെല്‍ഫും കസേരകളും കൈമാറി


മേലടി: കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാലയത്തിന് അനുവദിച്ച ബുക്ക് ഷെല്‍ഫ്, കസേരകള്‍ എന്നിവ കൈമാറി മേലടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

സാധനങ്ങള്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ വായനശാല ഭാരവാഹികള്‍ക്ക് കൈമാറി. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ്, വി.പി.സദാനന്ദന്‍, ഐ.ശ്രീനിവാസന്‍, നമ്പ്രോട്ടില്‍ ശശി, കെ.കെ.ഷൈമ, സഫീറ കാര്യാത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഇ.എം.നാരായണന്‍ നന്ദിയും പറഞ്ഞു.