വിദ്യാലയങ്ങളില്‍ നാപ്കിനുകള്‍ ഇനി തലവേദനയാവില്ല; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നു, തുടക്കമിട്ട് ആന്തട്ട ഗവ.യു.പി സ്‌കൂള്‍
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കി. 2000 നാപ്കിനുകള്‍, സൂക്ഷിക്കാനുള്ള അലമാര, ഉപയോഗിച്ച നാപ്കിനുകള്‍ കത്തിച്ചു കളയാനുള്ള ഇന്‍സിനേറ്റര്‍ എന്നിവയാണ് വിദ്യാലയങ്ങള്‍ക്കു നല്‍കുന്നത്.
പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ. യു.പി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സോമന്‍, എം.പി.മൊയ്തീന്‍ കോയ, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ.വേലായുധന്‍, കെ.ഷിംന എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം.ജി.ബല്‍രാജ് നന്ദിയും പറഞ്ഞു.