പൗരത്വഭേദഗതി നിയമം അറബിക്കടലില്‍; കൊയിലാണ്ടിയില്‍ പ്രതിഷേധ പരിപാടിയുമായി എല്‍.ഡി.വൈ.എഫ്


കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.വൈ.എഫ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്, ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍.വൈ.സി ജില്ലാ സെക്രട്ടറി സജിത്ത്.പി.വി, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റ് സിറാജ് മുത്തായം, ആര്‍.വൈ.ജെ.ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ മടത്തില്‍ തുടങ്ങി നിരവധി പേര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കാളികളായി.