തച്ചന്‍കുന്നില്‍ സിമന്റ് ചാക്ക് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കൂട്ടുപോയയാള് കുഴഞ്ഞുവീണു മരിച്ചു
പയ്യോളി: സിമന്റ് ചാക്ക് വീണ് തലയ്ക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കൂട്ടുപോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തച്ചന്‍കുന്ന് മലയില്‍ താമസിക്കുന്ന തേവറോളി മധുസൂദനന് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആംബുലന്‍സില്‍ പയ്യോളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു മധുസൂദനന്. പിറകില്‍ പരിക്കേറ്റയാള്‍ക്കൊപ്പം ഇരുന്ന ഇയാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആറുമണിയോടെ മലയില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അച്ഛന്: പ്രഭാകരന് നമ്പ്യാര്‍. അമ്മ: മാത. ഭാര്യ: വിജിന. സഹോദരങ്ങള്‍: ദേവി, പരേതരായ രാജീവന്, പ്രദീപന്, സുരേഷ്, മനോഹരന്.