136ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്ക് യാത്രയയപ്പും; വിപുലമായ പരിപാടികളോടെ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍.പി.സ്‌കൂള്‍ 136 മത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.

Advertisement

ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.സി.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിന്‍ റോസ്.എം.എ റിപ്പോര്‍ട്ട് അവതരണം നടത്തി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നേടിയ പോലീസ് ഉദ്യോഗസ്ഥന്‍ ബിനീഷ് വി.സി.യെ ചടങ്ങില്‍ ആദരിച്ചു.

Advertisement

എല്‍.എസ്.എസ് പരീക്ഷ വിജയികള്‍ക്കും ടാലെന്റ് സെര്‍ച്ച് എക്‌സാം വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങില്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, അഷിദ നടുക്കാട്ടില്‍, വി.പി.ബിജു, പി.പ്രകാശന്‍, പി.പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.പി.നാരായണന്‍, അഷറഫ് മാസ്റ്റര്‍, സുനില്‍ ഓടയില്‍, എം.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, നാരായണന്‍ മേലാട്ട്, ബൈജു കോളറോത്ത്, ശങ്കരന്‍.ഇ.കെ, രഘു നമ്പിയത്ത്, ശിവദാസ്.വി.പി, അനുശ്രീ.എന്‍.കെ, ബാബു, നിബിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദിലിത്ത്.എന്‍.എം നന്ദി പറഞ്ഞു.

Advertisement