‘അമലിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാക്കളെ ക്യാമ്പസില്‍ നിന്ന് ഉടന്‍ പുറത്താക്കുക’; ആവശ്യമുയര്‍ത്തി കൊല്ലം എസ്.എന്‍.ഡിപി കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു
കൊയിലാണ്ടി: കൊല്ലം ആര്.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ച എസ്.എഫ്.ഐയുടെ യൂണിയന് ചെയര്മാന് അഭയ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുദേവ് ഉള്‍പ്പെടെയുള്ളവരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു കെ.എസ്.യു ഉന്നയിച്ച പ്രധാന ആവശ്യം.
എസ്.എഫ്.ഐ പ്രവര്ത്തകന് അനുദേവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അമലിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടത്. ഇത് വ്യാജ പ്രചരണമാണെന്നും ഈ പ്രചരണം വന്നതോടെ അമല്‍ നല്കിയ പരാതി അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് അവനെന്നും കെ.എസ്.യു പറയുന്നു.
21ാം തിയ്യതി അനുദേവ് ക്യാമ്പസിനകത്ത് ഒരു പരാതി കൊടുത്തിരുന്നു. അന്ന് വൈകുന്നേരം തന്നെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ആ പരാതിയില്‍ അമലിന്റെ പേരില്ല. മറ്റ് മൂന്ന് കുട്ടികളുടെ പേരാണുള്ളത്. എന്നാല്‍ ഇന്ന് രാവിലെ പത്തുമണിക്ക് അമലിന്റെയും മറ്റു ചില വിദ്യാര്‍ഥികളുടെയും പേര് ഉള്‍പ്പെടുത്തിക്കൊണ്ട് അനുദേവ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് വ്യാജപരാതിയാണ്. അത് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. അതു ചര്‍ച്ച ചെയ്യുകയോ അതിന്റെ പേരില്‍ നടപടിയെടുക്കുകയോ ചെയ്യരുതെന്ന് പ്രിന്സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.
ക്യാമ്പസിനകത്ത് അതിക്രമിച്ച കയറിയ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
ഉപരോധത്തില്‍ കെ.എസ്.യു സംസ്ഥാന സമിതി അംഗം എ.കെ.ജാനിബ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷംനാസ് എം.പി, കെ.എസ്യു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആദർശ് കെ.എം, എ.കെ.ജാസിം, അഭിനവ് കണക്കശ്ശേരി, ഷാഹിയ നന്തി, സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ, അർജുൻ പെരുവട്ടൂർ, അശ്വന്ത് എ.എസ്, അഭിജിത്ത്പി.,നീരജ്, ജോബിൻ രാജ്, ഷാഹിം കീഴരിയൂർ തുടങ്ങിയവർ പങ്കെടുത്തു.