ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ഹൈദരലി തങ്ങളെ മാതൃകയാക്കണമെന്ന് ഡോ. സി.എച്ച്.ഇബ്രാഹിംകുട്ടി
പേരാമ്പ്ര: ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ അവരുടെ മോചനത്തിനായി തിരഞ്ഞെടുക്കേണ്ടത് മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും മണ്‍മറഞ്ഞു പോയ മുസ്ലിം ലീഗ് നേതാക്കളുടെയും വഴിയാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷറര്‍ ഡോക്ടര്‍ സി.എച്ച് ഇബ്രാഹീം കുട്ടി പറഞ്ഞു. മറ്റുമാര്‍ഗ്ഗങ്ങള്‍ കൊണ്ട് വിജയംവരിക്കാന്‍ കഴിയില്ലെന്നും മുസ്ലിം ലീഗിന്റെ നിലപാടുകള്‍ മാറ്റേണ്ടി വന്നിട്ടില്ലെന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.എടവരാട് ശാഖാ മുസ്ലിം ലീഗും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി എടവരാട് ചേനായില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ.കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ വാളാഞ്ഞി ഇബ്രായി അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ സി.എച്ച് ഇബ്രാഹീം കുട്ടിയെ ആദരിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. അഷ്‌റഫ്, രണ്ടാം വാര്‍ഡ് മെമ്പര്‍ റസ്മിന തങ്കേക്കണ്ടി, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി. സിറാജ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടരി ശിഹാബ് കന്നാട്ടി, മണ്ഡലം മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് ഒ.മമ്മു, കുഞ്ഞമ്മത് പേരാമ്പ്ര, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പുതുക്കുടി അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി കെ.പി.റസാഖ്, ട്രഷറര്‍ വി.കെ.നാസര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആര്‍.കെ.മുഹമ്മദ്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് കെ.പി.ജമീല, എടവരാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എന്‍ അഹമദ്, ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. സൂപ്പി മൗലവി, പഞ്ചായത്ത് എം.എസ്.എഫ് വൈ. പ്രസിഡണ്ട് ടി.എന്‍ ബാസിത്, കെ.എം.സി.സി നേതാക്കളായ വാളാഞ്ഞി അബ്ദു, കെ.പി. ഇസ്മായില്‍, സ്വാഗത സംഘം ട്രഷറര്‍ സി.പി.മൊയ്തു പ്രസംഗിച്ചു. എടവരാട് ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.സമീര്‍ നന്ദി പറഞ്ഞു.