സകുടുംബം ഒത്തുകൂടി കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി


മൂടാടി: കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.സുനില്‍ ചക്കിട്ടപ്പാറ ഉദ്ഘാടനം ചെയ്തു.

സി.പി.എം നന്തി ലോക്കല്‍ സെക്രട്ടറി, വി.വി.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.ടി.യു പയ്യോളി ഏരിയാ സെക്രട്ടറി കെ.കെ.പ്രേമന്‍, ആര്‍ട്ടിസാന്‍സ് യൂണിയന്‍ പയ്യോളി ഏരിയാ സെക്രട്ടറി എ.കെ.ഷൈജു, യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ കെ.വി.കെ സജീവന്‍ സ്വാഗതവും, യൂണിയന്‍ മൂടാടി പഞ്ചായത്ത് സെക്രട്ടറി കെ.ശശി നന്ദിയും പറഞ്ഞു.