പയ്യോളിയില്‍ ജില്ലാ പ്രചാരണ സമ്മേളനം സംഘടിപ്പിച്ച് കെ എന്‍ എം
പയ്യോളി: ഇസ്ലാമോഫോബിയ പ്രചരിപ്പിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പ്രപഞ്ച നാഥന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മാതൃക സൃഷ്ടിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ തിന്മകള്‍ വ്യാപകമാകാനുള്ള പ്രധാന കാരണം കൃത്യമായ മതാധ്യാപനങ്ങളില്‍ നിന്നുമുള്ള സമൂഹത്തിന്റെ പിന്മാറ്റവും നവ ലിബറിസവുമാണെന്നും ശ്രേഷ്ഠ സമൂഹം ഉല്‍കൃഷ്ട മൂല്യങ്ങള്‍’ കെ. എന്‍. എം കാമ്പയിന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ധീന്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈര്‍ പീഡിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ. എന്‍.എം. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി, ഐ. എസ്. എം ട്രഷറര്‍ കെ.എം.എ.അസീസ്, കെ.എന്‍.എം.ജില്ലാ ട്രഷറര്‍ സി. കെ. പോക്കര്‍ മാസ്റ്റര്‍, എ.വി.അബ്ദുള്ള, ടി.പി. മൊയ്തു, ഷമീര്‍ വാകയാട്, അലി കിനാലൂര്‍, അബ്ദുല്‍ കരീം കൊച്ചേരി, ഫാറൂഖ് അഹ്‌മദ്, ടി.വി. അബ്ദുല്‍ ഖാദര്‍, കെ. കെ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, വി.വി. അമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.