ഇനിയും മസ്റ്ററിംഗ് ചെയ്തില്ലേ? എ.എ.വൈ, മുന്‍ഗണനാ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ ഉടന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ എ.എ.വൈ, മുന്‍ഗണനാ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 2024 മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ എ.എ.വൈ, മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കടയില്‍ ലഭ്യമായിട്ടുള്ള ഇ പോസ് മെഷിനില്‍ വിരല്‍ വെച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. റേഷന്‍ കടയില്‍ എത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, അവരവരുടെ ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കൈയില്‍ കരുതണം.
സംസ്ഥാനത്തെ മുഴുവന്‍ എ.എ.വൈ, മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ ഗുണഭോക്താക്കളേയും മസ്റ്ററിംഗ് വിധേയമാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുഖേന ആരംഭിച്ചിട്ടുണ്ട്.