താങ്ങും തണലും; വിവിധ പഞ്ചായത്തുകളിലെ പാലിയേറ്റീവ് അംഗങ്ങള്‍ക്കായി ഓരൊത്തുചേരല്‍; സെക്കന്‍ഡറി പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്


പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തും മേലടി സി എച്ച്.സിയും ഒന്നിച്ച് പാലിയേറ്റീവ് പരിചരണ ആളുകളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. തിക്കോടി, തുറയൂര്‍, മേപ്പയൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണത്തിലെ ആളുകളുടെ കുടുംബ സംഗമമാണ് വിവിധ കലാപരിപാടികളോടെ അകലാപ്പുഴ ബോട്ട് സര്‍വ്വീസില്‍ വച്ച് സംഘടിപ്പിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എച്ച് സി. മെഡിക്കല്‍ ഓഫീസര്‍ ഡോ: വീണ മനോജ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. പ്രസന്ന അധ്യക്ഷത വഹിച്ചു. തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ്, വൊളിവിയ എം.ഡി. ചക്കോത്ത് കുഞ്ഞി മുഹമ്മദ് എന്നിവര്‍ മുഖ്യാഥിതികളായി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീന പുതിയോട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ഗിരീഷ് പി നന്ദി പറഞ്ഞു. കലാസന്ധ്യ മണിദാസ് തുറയൂര്‍ അവതരിപ്പിച്ചു.

കീരിയൂര്‍ ആശ പ്രവര്‍ത്തകര്‍ ഒന്നിച്ച് കിച്ചന മ്യൂസിക് ഡാന്‍സ് അവതരിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഡോക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് നഴ്‌സ്മാര്‍ വോളന്റീയര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.