വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു
വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയായ മദ്ധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു. മംഗലാട് പൂവ്വോത്ത് മീത്തല്‍ ശ്രീധരന്‍ (59)നാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബുധനാഴ്ച്ച ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 6മണിയോടെ സംസ്‌കരിക്കും.
മരണപ്പെട്ട ശ്രീധരന്‍ സീബിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: മാണി. ഭാര്യ: ബീന. മക്കള്‍: അഭിജിത് (ഗ്ലോബല്‍ കൊറോഷന്‍ കണ്‍ട്രോള്‍ മുംബൈ), അനന്തു (വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍: പി.എം കുമാരന്‍ (സി.പി.ഐ.എം, സി സി ബ്രാഞ്ച് സെക്രട്ടറി, കെഎസ്എസ് പിയു തോടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി), കമല (അമരാവതി) നാരായണി (തണ്ണിര്‍ പന്തല്‍), ചാത്തു, കാര്‍ത്ത്യായനി, വസന്ത, (കോട്ടപ്പള്ളി), വത്സന്‍ (വില്ലേജ് ഓഫീസ്, കാവിലുംപാറ).