സ്ട്രോക്ക്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് സൗജന്യ ആരോഗ്യ നിര്‍ണയ ക്യാമ്പ് നടത്തുന്നു
കോഴിക്കോട്: സ്ട്രോക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9ന് ഇഖ്റ-തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ വയനാട് റോഡില്‍ മലാപ്പറമ്പ് ബിഷപ്പ് ഹൗസിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഇഖ്റ-തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിലാണ് ക്യാമ്പ്. സ്ട്രോക്ക്, നട്ടെല്ലിന് ക്ഷതങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സമഗ്രമായ പരിശോധനകളും ചികിത്സകളും നല്‍കാനും ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്.
പരിചയ സമ്പന്നരായ ന്യൂറോ-റീഹാബിലിറ്റേഷന്‍ സ്പെഷ്യലിസ്റ്സ്റ്റുകളുടെ സേവനത്തോടൊപ്പം സ്ട്രോക്കുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ ന്യൂറോ-റിഹാബിലിറ്റേഷന്‍ സ്പെഷ്യലിസ്റ്റുകളുടെ ടീം ക്യാമ്പില്‍ ഉണ്ടാകും. തുടര്‍ചികിത്സകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു തുടര്‍ചികിത്സയില്‍ ഇളവുകള്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപെടുക +91 85940 99066 +918105121019.