വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പുല്‍പ്പളളിയില്‍ പശുക്കിടാവിനെ കൊന്നു


വയനാട്: വയനാട് പുല്‍പ്പളളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് വീണ്ടും കടുവയിറങ്ങിയത്. പുല്‍പ്പളളി താന്നിത്തെരുവില്‍ താഴേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കടുവ കൊന്നത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ തൊഴുത്തില്‍ നിന്നും പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വെച്ചതോടെ കടുവ പശുകാടാവിനെ ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ വനം വകുപ്പ് സ്ഥലത്തെത്തി നിരീക്ഷിച്ചു വരികയാണ്.