റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുള്ള അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി മുന്‍ കരാര്‍ ജീവനക്കാരന്‍ കൊല്ലം ചേനോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു


കൊല്ലം: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായിരുന്ന ദാമു ഏട്ടന്‍ എന്നറിയപ്പെടുന്ന ചേനോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

കഴിഞ്ഞദിവസം കൊല്ലത്ത് ടൗണില്‍ നിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. {mid2]

ഭാര്യ: സുജാത. മക്കള്‍: ധന്യ നിത്യ.

മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍ ചേലിയ, ജോഷിത്ത് പയ്യോളി. {mid3]

സംസ്‌കാരം ഇന്ന് വൈകുന്നേരം പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.