‘പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറുക’; കൊയിലാണ്ടി എ.കെ.ജി സ്‌പോര്‍ട്‌സ് സെന്ററിന് പുതിയ ഭാരവാഹികള്‍
കൊയിലാണ്ടി: പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറണമെന്ന് എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ന് നടന്ന എ.കെ.ജി സ്‌പോര്‍ട്‌സ് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മുന്‍ എം.എല്‍.എ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ കായിക താരങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന നിലയില്‍ കൊയിലാണ്ടി സ്റ്റേഡിയത്തെ മാറ്റണമെന്ന് കെ.ദാസന്‍ പറഞ്ഞു.
ചേരിക്കുന്നുമ്മല്‍ മനോജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വെച്ച് എ.കെ.ജി സ്‌പോര്‍ട്‌സ് സെന്ററിന്റെ പുതിയ ഭാരവാഹികളെ തെരത്തെടുന്നു. അഡ്വ.എല്‍.ജി.ലിജീഷ് പ്രസിഡണ്ടും, എ.പി.സുധീഷ് ജനറല്‍ കണ്‍വീനറും, ചേരിക്കുന്നുമ്മല്‍ മനോജ് ട്രഷററുമായാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പി.കെ.ഭരതന്‍, ജാന്‍വി സത്യന്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും കെ.അബൂബക്കര്‍, ടി.വി.ദാമോദരന്‍ എന്നിവരെ ജോയിന്‍ കണ്‍വീനര്‍മാരായും യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ യു.കെ.ചന്ദ്രന്‍ സ്വാഗതവും ടി.വി.ദാമോദരന്‍ നന്ദിയും പറഞ്ഞു.