മത്സരിച്ച പതിനാല് ഇനങ്ങളില്‍ എ ഗ്രേഡും 55 പോയിന്റും; കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ പൊതുവിദ്യാലയമായ തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണമൊരുക്കി പൗരാവലി
തിരുവങ്ങൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ പൊതുവിദ്യാലയമായ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകള്‍ക്ക് പൗരാവലി സ്വീകരണം നല്‍കി. മത്സരിച്ച പതിനാല് ഇനങ്ങളില്‍ എ ഗ്രേഡും 55 പോയിന്റും നേടിയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്.
തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങള്‍:
ഹൈസ്‌കൂള്‍ വിഭാഗം.
1. നാടകം ഫസ്റ്റ് എഗ്രേഡ്
2. അറബനമുട്ട് ഫസ്റ്റ് എഗ്രേഡ്
3. സംസ്‌കൃത പദ്യോച്ചാരണം- ഹരിഗംഗ എഗ്രേഡ്
4. ഓട്ടന്‍ തുള്ളല്‍ ഹരിനന്ദ എഗ്രേഡ്
5. മോണോ ആക്ട്, ഋതിക ലാലിഷ് എഗ്രേഡ്
6. ചെണ്ടമേളം എഗ്രേഡ്
7. കഥകളി ഗ്രൂപ്പ് എഗ്രേഡ്
8. കഥകളി-ആണ്‍- അതുല്‍ജിത് എഗ്രേഡ്
9. കഥകളി പെണ്‍-ഋതുനന്ദ.ബി.എസ് എഗ്രേഡ്
10 നാടകം – ദല. മികച്ച നടി
ഹയര്‍സെക്കന്ററിവിഭാഗം
11. ദഫ്മുട്ട് എ ഗ്രേഡ്
12. ഇംഗ്ലീഷ് സ്‌കിറ്റ് എ ഗ്രേഡ്
13. ഇംഗ്ലീഷ് പ്രസംഗം- മീനാക്ഷി അനില്‍ എ ഗ്രേഡ്
14. ഓയില്‍ പെയിന്റ് നദ്വ ഹാഷിം എ ഗ്രേഡ്
15. പെന്‍സില്‍ ഡ്രോയിംങ് എ ഗ്രേഡ് -നദ്വഹാഷിം
65 വിദ്യാര്‍ഥികളാണ് സ്‌കൂളിലെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. തിരുവങ്ങൂര്‍ അങ്ങാടിയില്‍ നടന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയില്‍, പി.ടി.എ പ്രസിഡന്റ്, മുസ്തഫ.വി, പി.ടി.എ വൈസ് പ്രസിഡന്റ് മന്‍സൂര്‍ കളത്തില്‍, പി.ടി.എ മെമ്പര്‍മാര്‍, ഫാറൂഖ്.കെ.കെ, ഷബാന പൂക്കാട്, പ്രിന്‍സിപ്പല്‍ ടി.കെ.ഷറീന, ഹെഡ്മാസ്റ്റര്‍ വിജിത.കെ, സ്‌കൂള്‍ മാനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി മുനീര്‍, കണ്‍വീനര്‍ ശിവപ്രകാശ് എന്നിവര്‍ പങ്കെടുത്തു.