സംസ്ഥാന കലോത്സവത്തില്‍ വയലിനിലും കഥകളി സംഗീതത്തിലും എഗ്രേഡ് നേടി പന്തലായനി ഗവ എച്ച്.എസ്.എസിലെ ദിയ


കൊയിലാണ്ടി: സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വയലില്‍ മത്സരത്തിലും കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി പന്തലായനി ഗവ. എച്ച്.എസ്.എസിലെ ദിയ.എസ്.എസ്. കഴിഞ്ഞവര്‍ഷം കര്‍ണാടക സംഗീതത്തില്‍ സംസ്ഥാന തലത്തില്‍ മത്സച്ചിരുന്നു. ആദ്യമായാണ് വയലിനിലും കഥകളി സംഗീതത്തിലും സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ദിയ പന്തലായനി സ്വദേശിനിയാണ്. കോഴിക്കോട് സ്വദേശിയായ വിവേക് രാജയില്‍ നിന്നും ആറുവര്‍ഷത്തോളമായി വയലില്‍ പഠിക്കുന്നുണ്ട് ദിയ. കാവുംവട്ടം വാസുദേവന്‍ മാസ്റ്ററാണ് ദിയയെ കര്‍ണാടക സംഗീതം പഠിപ്പിക്കുന്നത്. കലാനിലയം ഹരിമാസ്റ്ററില്‍ നിന്നാണ് കഥകളി സംഗീതവും അഭ്യസിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി ചലച്ചിത്ര ഗാന മത്സരത്തില്‍ മൂന്ന് തവണ ഒന്നാംസ്ഥാനം നേടിയിരുന്നു. പന്തലായനി സ്വദേശിയായ സുരേഷിന്റെയും ശ്യാമളയുടെയും മകളാണ്. അമ്മ ശ്യാമളയും ഗായികയാണ്.