കാല്‍ വേദന അലട്ടുന്നുണ്ടോ?; വേദനയകറ്റാന്‍ വീട്ടില്‍ നിന്നും ചെയ്യാം പരിഹാര മാര്‍ഗങ്ങള്‍, വിശദമായി അറിയാം


പ്രായഭേദമന്യേ ഇപ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കാല്‍വേദന. നിരന്തരമായി ഉണ്ടാവുന്ന കാല്‍വേദന അവഗണിക്കാതെ എത്രയും പെട്ടെന്ന് തന്നെ ഡോക്ടടറെ കാണിക്കേണ്ടതാണ്. എന്നാല്‍ ചെറിയ തോതില്‍ ഉണ്ടാവുന്ന കാല്‍ വേദനയ്ക്ക് വീട്ടില്‍ നിന്നും തന്നെ ചെയ്യാവുന്ന പരിഹാര വഴികളുണ്ട്.

ഐസ് പാക്ക്

കാല്‍വേദനയ്ക്ക് കാരണമാകുന്ന വീക്കം, നീര്‍ക്കെട്ട് എന്നിവ മാറ്റാനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഐസ് പാക്ക് ഉപയോഗിക്കുന്നു. വേദനയുളളിടത്ത് തണുത്ത തുണിയോ ഐസ് പായ്‌ക്കോ കുറച്ചു നേരം വയ്ച്ചതിനു ശേഷം നീക്കം ചെയ്യുക. ഇത് താല്‍ക്കാലികമായി വേദന ഇല്ലാതാക്കാന്‍ സഹായിക്കും. ഉലുവ ടേബിള്‍ സ്പൂണ്‍ ഉലുവ ഗ്ലാസ് വെളളത്തില്‍ മുക്കിവെയ്ക്കുക. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും വീക്കം അകറ്റുന്ന ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഭക്ഷണ രീതി

വിറ്റാമിന്‍ ഡി കുറയുമ്പോഴാണ് ശരീരത്തില്‍ പേശീവേദന ഉണ്ടാകുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളായ സോയ പാല്‍, മുട്ട, ഓട്‌സ്, മത്തി, കൂണ്‍, പ്രഭാത ഭക്ഷണ ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്നുകളുടെയും പേശികളും ആരോഗ്യകരമായി നിനനിര്‍ത്താന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കുക: വെരിക്കോസ് വെയിന്‍ മുതലായവ ഉളളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.