കുന്ദമംഗലത്ത് നിയന്ത്രണം വിട്ട് കാറിടിച്ച് അപകടം; കാൽനടക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച്‌ കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു ആണ് മരിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്നു നാട്ടുകാർ പറഞ്ഞു.ഇന്ന് രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം സംഭവിച്ചത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഡാഡുവിനെ അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. യുവാവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും
പൊലീസും ചേര്‍ന്ന് ഡാഡുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.