വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പയ്യോളി വഴിയോര കച്ചവട തൊഴിലാളി യൂണിയന്
പയ്യോളി: വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വഴിയോര കച്ചവടെ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) പയ്യോളി മേഖല. വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നഗരസഭകളിലും പഞ്ചായത്തുകളിലും സമഗ്രമായി നടപ്പിലാക്കി മുഴുവന്‍ കച്ചവടക്കാര്‍ക്കും തിരിച്ചിറിയല്‍ കാര്‍ഡ് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.
ജില്ലാ ട്രഷറര്‍ ടി.കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.വി നൗഫല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി പി.കെ സുധീഷ്, മണികണ്ഠന്, കെ.വി സക്കറിയ എന്നിവര്‍ സംസാരിച്ചു. എന്‍.ടി രാജന് സ്വാഗതവും പി.ടി ചന്ദ്രന് നന്ദിയും പറഞ്ഞു.