കൊയിലാണ്ടി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാന്‍ മൂന്നുകോടി; കൊയിലാണ്ടി മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ചത് പത്തുകോടിരൂപ- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാന്‍ മൂന്നുകോടി; കൊയിലാണ്ടിയിലെ നാല് പ്രധാന പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചത് പത്തുകോടി; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നല്ലൊരു കെട്ടിടം വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നു. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിനായി സംസ്ഥാന ബജറ്റില്‍ മൂന്നുകോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ നാല് പ്രധാന പദ്ധതികള്‍ക്കായി പത്തുകോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.
പയ്യോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി മൂന്നുകോടി രൂപ
പയ്യോളി, കൊയിലാണ്ടി മുനിസിപ്പാലിറ്റികളില്‍ ഗ്യാസ് ശ്മശാനം പണിയുന്നതിനായി രണ്ടുകോടി വീതം.
പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാന്‍ മൂന്നുകോടി രൂപ.
ഇതിനു പുറമേ പതിനാറ് പ്രവൃത്തികള്‍ക്ക് ബജറ്റില്‍ ടോക്കണ്‍ തുകയും അനുവദിച്ചിട്ടുണ്ട്:
മൂടാടി ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം 2.50 കോടി.
വെളിയന്നൂര്‍ ചെല്ലി സമഗ്ര നെല്‍കൃഷി വികസന പദ്ധതി 20 കോടി
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണം 10 കോടി
കാട്ടിലപ്പീടിക – കണ്ണങ്കടവ് – കപ്പക്കടവ് റോഡ് നവീകരണം 4 കോടി
കൊയിലാണ്ടി നഗരസഭ- വലിയമലയില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കല്‍ 3 കോടി.
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം നിര്‍മ്മാണം 2 കോടി.
പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വ്വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കല്‍ 10 കോടി.
ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊയിലാണ്ടി പുതിയ കെട്ടിടം നിര്‍മ്മാണം 3.50 കോടി.
വന്മുഖം -കീഴൂര്‍ റോഡ് നവീകരണം 4 കോടി.
കാപ്പാട് -തുഷാരഗിരി അടിവാരം റോഡ് നവീകരണം (എസ്.എച്ച്68) 5 കോടി,
കാപ്പാട് ടൂറിസം കേന്ദ്രം വികസനം 2 കോടി.
കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസം പദ്ധതി 2 കോടി.
കാപ്പാട്-കോട്ടയ്ക്കല്‍-ഇരിങ്ങള്‍ തീരദേശ ടൂറിസം കോറിഡോര്‍ പദ്ധതി 10 കോടി.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ പുതിയ കെട്ടിടം 5 കോടി.
കീഴൂര്‍ ഗവ.യു.പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മ്മാണം 3 കോടി