കാഞ്ഞിലശ്ശേരി അരവിന്ദന്റെ കീഴിൽ കുറുംകുഴൽ അഭ്യസിച്ചവരുടെ അരങ്ങേറ്റം മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ നടന്നു (വീഡിയോ കാണാം)


കൊയിലാണ്ടി: കുറുംകുഴൽ വാദ്യസംഘത്തിന്റെ അരങ്ങേറ്റം മുചുകുന്ന് കോവിലകം ക്ഷേത്രാങ്കണത്തിൽ നടന്നു. മുചുകുന്ന് ചാലിൽ ശശി മാരാരുടെ മുഖ്യ മേൽനോട്ടത്തിൽ കാഞ്ഞിലശ്ശേരി അരവിന്ദന്റെ ശിക്ഷണത്തിൽ കുറുംകുഴൽ അഭ്യസിച്ചവരുടെ അരങ്ങേറ്റമാണ് മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര മഹോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച നടന്നത്.

മുചുകുന്ന് സ്വദേശികളായ പ്രമോദ്, രാജൻ, അശ്വിൻ എന്നിവരാണ് അരങ്ങേറ്റം നടത്തിയത്. സന്ധ്യയ്ക്ക് ദീപാരധനയ്ക്ക് ശേഷമായിരുന്നു അരങ്ങേറ്റം. ചാലിൽ നന്ദകുമാർ, ഉണ്ണി, പ്രശോഭ് എന്നിവർ പങ്കെടുത്തു.

വീഡിയോ കാണാം: