‘ക്രിമിനല്‍ നിയമഭേദഗതി ബില്‍ പിന്‍വലിക്കുക’; ക്രിമിനല്‍ നിയമഭേദഗതി ബില്‍ പിന്‍വലിക്കുക; കൊയിലാണ്ടി കോടതി പരിസരത്ത് ധര്‍ണ്ണയുമായി ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്
കൊയിലാണ്ടി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച അഭിഭാഷക വിരുദ്ധവും ജനവിരുദ്ധവുമായ ക്രിമിനല്‍ നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യവുമായി ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്. ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക കരിദിനവും അഭിഭാഷകരുടെ ധര്‍ണ്ണയും സംഘടിപ്പിച്ചു.
കൊയിലാണ്ടി കോടതി പരിസരത്ത് നടന്ന അഭിഭാഷക ധര്‍ണ്ണ യൂണിയന് ജില്ലാ സെക്രട്ടറി അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രവീണ്‍ ഓട്ടൂര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പ്രശാന്ത്, സുനില്‍ മോഹന്‍, ടി.കെ.രാധാകൃഷ്ണന്, ബാര്‍ അസോസിയേഷന് പ്രസിഡണ്ട് സി.എസ്.ജതീഷ് ബാബു, കെ.കെ.ലക്ഷ്മി ഭായി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജതിന് സ്വാഗതവും ബിനോയ് ദാസ് നന്ദിയും പറഞ്ഞു.