ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് അംഗത്വ കാര്‍ഡ് വിതരണം നടത്തി
മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളെ ഉള്‍പ്പെടുത്തി ചെറുകിട വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുക, അംഗങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്നീ ലക്ഷ്യത്തോടെ സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് 500 ല്‍ പരം അംഗങ്ങള്‍ക്ക് ബഹ്റൈന്‍ ഇന്ത്യാ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു.
അദ്ലിയ ഓറ ആര്‍ട്സ് സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും, ആക്ടിങ് പ്രസിഡന്റ് സത്യന് കാവില്‍ അധ്യക്ഷതയും വഹിച്ചു. ചടങ്ങില്‍ ബീക്കോ ഓണ്‍ലൈന്‍ ബിസിനസ് മാനേജര്‍ നിതീഷ്.എ.വി, അസോസിയേഷന് അംഗമായ അഷ്റഫിന് ആദ്യത്തെ അംഗത്വകാര്‍ഡ് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
അംഗത്വ കാര്‍ഡുമായി ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങള്‍ക്ക് സ്പെഷ്യല്‍ റേറ്റും, സര്‍വീസ് ചാര്‍ജില്‍ ഇളവും അനുവദിക്കുന്നതാണെന്ന് ബീക്കോ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ബീക്കോ അധികൃതര്‍ക്ക് മൊമെന്റോ നല്കി ആദരിക്കുകയും ചീഫ് കോര്‍ഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.
അസോസിയേഷന് ട്രഷറര്‍ സലിം ചിങ്ങപുരം നന്ദി പ്രകാശിപ്പിക്കുകയും, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂര്‍, ഷാനവാസ്, ശ്രീജിത്ത്, അസീസ് കൊടുവള്ളി, വിജയന് കരിമല, ബിനില്‍, ജ്യോജീഷ്, ബേബികുട്ടന്‍, സുബീഷ്, രാജേഷ്, ബഷീര്‍ ഉള്ള്യേരി, അഷ്റഫ്, റംഷാദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിക്കുകയും ചെയ്തു. മൊഹമ്മദ് റിസ്വാന്, ബിനോയ് ബോബന് തുടങ്ങിയ എക്സ്ച്ചേന്‍ജ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.