സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് ഇഞ്ചോടിഞ്ച് പോരാട്ടം, എസ്.എഫ്.ഐ ആധിപത്യം തുടരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഹൈസ്‌ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സംഘടനാ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സ്‌കൂളുകളില്‍ നാലിടത്തും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ആധിപത്യം.
കൊയിലാണ്ടി വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ മത്സരിച്ച പതിനൊന്ന് സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. കൂടാതെ ശ്രീ വാസുദേവ ആശ്രമം ഹയര്‍ സെക്കണ്ടറി നടുവത്തൂര്‍ സ്‌കൂളിലും മത്സരിച്ച എട്ട് സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു.
പന്തലായനി വൊക്കേഷേണല്‍ ഹൈസ്‌ക്കൂളില്‍ പത്ത് സീറ്റില്‍ ഒന്‍പതിലും എസ്.എഫ്.ഐ വിജയിച്ചു. ഒരു സീറ്റ് എം.എസ്.എഫ് നേടി. പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തില്‍ എട്ട് സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഒരു സീറ്റ് എ.ബി.വി.പി യും നേടി.
കൊയിലാണ്ടി മാപ്പിള സ്‌കൂളില്‍ മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പത് സീറ്റുകളിലും എം.എസ്.എഫ് നേടിയപ്പോള്‍ ഒരു സീറ്റ് എസ്.എഫ്.ഐ നേടി.