കാര്‍ഷിക വിപണി മുന്നോട്ട്; സോളാര്‍ ട്രൈ സൈക്കിളില്‍ പച്ചക്കറി വിപണനത്തിന് കൊയിലാണ്ടിയില്‍ തുടക്കം
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറ് കര്‍മ്മ ദിന പരിപാടിയിലുള്‍പ്പെടുത്തി ‘കാര്‍ഷിക വിപണി മുന്നോട്ട് ‘ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സോളാര്‍ ട്രൈ സൈക്കിളില്‍ പച്ചക്കറി വിപണനം ആരംഭിച്ചു. ഊരള്ളൂര്‍ അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപണനം കൊയിലാണ്ടി ടൗണ്‍ ഹാള്‍ പരിസരത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അഭിനീഷ്, അരിക്കുളം അഗ്രികള്‍ച്ചര്‍ ആന്റ് അദര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി പ്രസിഡന്റ് ജെ.എന്‍.പ്രേംഭാസിന്‍, കൃഷി ഓഫീസര്‍ പി.വിദ്യ, കൃഷി അസിസ്റ്റന്റുമാരായ ബി.കെ.രജീഷ് കുമാര്‍, പി.മധുസൂദനന്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ ഫെസിലേറ്റര്‍ ഇ.ബാലന്‍, സെക്രട്ടറി കെ.എം.പ്രമീഷ്, ബാങ്ക് സെക്രട്ടറി എം.സുനില്‍ എന്നിവര്‍ സംസാരിച്ചു.