ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ 8മണിയോടെയാണ് സംഭവം.

മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്‌ നടപടികള്‍ ആരംഭിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ നിധി പ്രസാദ്, രജീഷ്, രാജേഷ്, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.