മാലിന്യ മുക്ത നവകേരളം ക്യാംപയിന്‍; ‘എല്ലാ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയമാക്കുക’,വിദ്യാര്‍ത്ഥികള്‍ക്കായി മാലിന്യ പരിപാലന പാഠശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം ക്യാംപയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി മാലിന്യ പരിപാലന പാഠശാല നടത്തി.

എല്ലാ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയമാക്കുക എന്ന ലക്ഷ്യത്തെടെ ഹരിത സഭ ചേരുന്നതിന്റ ഭാഗമായി ഒരു ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ആയും വിദ്യാര്‍ഥികളില്‍ നിന്നും രണ്ട് വീതം കുട്ടികളെ ഗ്രീന്‍ അംബാസിഡറായും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാലിന്യ പരിപാലന പാഠശാല നടത്തി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പാഠശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില .സി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു.

ദിലീപ് കെ.സി( മാലിന്യമുക്ത കേരളം റിസോഴ്‌സ് പേഴ്‌സണ്‍), എ. സുധാകരന്‍ (കില ഫാക്വല്‍റ്റി) മണലില്‍ മോഹനന്‍ (മാലിന്യ മുക്ത നവകേരളം) എന്നിവര്‍ ക്ലാസ് എടുത്തു. നഗരസഭാ ക്ലീന്‍ സിര്‌റിമാനേജര്‍ സതീശന്‍ പരിപാടി കേര്‍ഡിനേറ്റ് ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍മ്മാരായ വിഷ്ണു എന്‍.എസ്, രമേശന്‍ വലിയാട്ടില്‍ പി.എച്ച് ഐ മാരയ പ്രദീപ് മരുതേരി, റിഷാദ് കെ, ലിജോയ് എല്‍, സീന എം, ഷൈനി കെ.കെ ശുചിത്വമിഷന്‍ യങ്ങ് പേഴ്‌സണ്‍ സ്വാതി എം, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി ഇന്ദു. എസ് നന്ദിയും പറഞ്ഞു.