മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം കൂടുതല്‍ സൗകര്യത്തോടെ; എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ കൂടി അനുവദിച്ചു
കൊയിലാണ്ടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 30 ലക്ഷം രൂപ കൂടി അനുവദിച്ചു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി മേലടി സി.എച്ച്.സിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എംഎല്‍എ പ്രഖ്യാപനം നടത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കെ. ദാസന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നേരത്തെ തുക അനുവദിച്ചിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, വൈസ് പ്രസിഡണ്ട് പി.പ്രസന്ന, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.എം. രവീന്ദ്രന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ ലീന പുതിയോട്ടില്‍, എം .കെ.ശ്രീനിവാസന്, ബിനു കരോളി, മെഡിക്കല്‍ ഓഫീസര്‍ വി എം വീണ എന്നിവര്‍ സംസാരിച്ചു.